പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്തിതിന് രാഹുല്‍ ഈശ്വറിനെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ്മസേന ട്രസിറ്റ് ബോര്‍ഡിന്റെതാണ് തീരുമാനം. അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായിരുന്നു രാഹുല്‍ ഈശ്വര്‍.

പൗരത്വ നിയമത്തിനെതിരെ അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം ഇരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top