കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

വേങ്ങര:ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര- കോട്ടക്കല്‍ റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസിലെ കണ്ടക്ടര്‍ ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി തൊമ്മങ്കാടന്‍ അബ്ദുല്‍ കരീം(48)ആണ് മരിച്ചത്.

കോട്ടക്കലില്‍ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസില്‍ പറപ്പൂര്‍ തറയിട്ടാല്‍ ഭാഗത്ത് വച്ചാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. ഉടനെ അതേബസില്‍ വേങ്ങര അല്‍ സലാമ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

തിങ്കളാഴ്ച കാലത്ത്10.15 മണിയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top