പരപ്പനങ്ങാടിയില്‍ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ ആള്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി കൊടപ്പാളിക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി ഐശ്വര്യയില്‍ മലയംപറമ്പത്ത് നന്ദകുമാര്‍(70)ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് കൊടപ്പാളിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: തെക്കനാട്ട് ജയപ്രഭ, മകള്‍:ഐശ്വര്യ. മരുമകന്‍: ധനൂപ്(ദുബൈ)

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 9 മണിക്ക് വീട്ടുവളപ്പില്‍.

നന്ദകുമാര്‍ നേരത്തെ പരപ്പനങ്ങാടി ബിംബിസ് ട്യൂറിസ്റ്റ് ഹോമില്‍ ജോലി ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top