തിരൂരില്‍ സ്വന്തം വീട്ടില്‍ നിന്ന് 40 പവന്‍ മോഷ്ടിച്ച് പതിനാറുകാരന്‍ നാടുവിട്ടു

തിരൂര്‍:  സ്വന്തം വീട്ടില്‍ നിന്ന് നാല്‍പ്പത് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് പതിനാറുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി നാടുവിട്ടു. തിരൂര്‍ പെരുവഴിയമ്പലം സ്വദേശിയായ കൗമാരക്കാരനാണ് മുങ്ങിയത്.

മൊബൈല്‍ ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടുപോകണമെന്ന ആവിശ്യം കുട്ടിയുടെ അമ്മ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് മോഷണത്തില്‍ കലാശിച്ചത്. അമ്മ ബന്ധുവീട്ടിലേക്ക് പോയ തക്കത്തിനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എടുത്തത്. കൂടാതെ വീട്ടിലെ സിസിടിവി ക്യാമറയടക്കമുള്ളവ തല്ലിതകര്‍ത്തിട്ടുമുണ്ട്.

കുട്ടിയുടെ അമ്മ താനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top