രണ്ട് കോടി രൂപയുടെ തട്ടിപ്പ്: പ്രതികളെ തേടി യുപി പോലീസ് താനൂരില്‍

താനൂര്‍ : ഉത്തര്‍പ്രദേശുകാരനായ ബിസിനസ്സുകാരനില്‍ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍

താനൂര്‍ : ഉത്തര്‍പ്രദേശുകാരനായ ബിസിനസ്സുകാരനില്‍ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ സഹോദരന്‍മാരെ തേടി യുപി പോലീസ് താനൂരിലെത്തി. താനൂര്‍ നടക്കാവ് സ്വദേശികളായ ചേക്കിന്റകത്ത് നസീറലി, കബീറലി എന്നിവരെ അന്വേഷിച്ചാണ് പോലീസെത്തിയത്.

സംഭവത്തെ പറ്റി യുപി പോലീസ് പറയുന്നതിങ്ങനെ 2010ല്‍ ക്രെയിന്‍ വാങ്ങിതരാമെന്ന് പറഞ്ഞ് യുപിയിലെ കാവിനഗര്‍ സ്വദേശി ബ്രഹ്പാല്‍ പംചലിന്റെ കയ്യില്‍ നിന്ന് ഈ സഹോദരന്‍മാര്‍ രണ്ട് കോടിരുപ കൈക്കലാക്കിയത്രെ. പണം വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ യുപി വിട്ടു. യാതൊരു വിവരവുമില്ലഞ്ഞതിനെ തുടര്‍ന്ന് ബ്രഹ്പാല്‍ ഇവരുടെ താമസസ്ഥലം അന്വേഷിച്ച് ചെന്നപ്പോഴാണ് ഇവര്‍ സ്ഥലം വിട്ട വിവരമറയുന്നതത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസ് ഇപ്പോള്‍ നടക്കുന്ന ഗാസിയാബാദ് സിജെഎം കോടതിയുടെ ഉത്തരവുമായാണ് കാവിനഗര്‍ എസ്‌ഐ ജിതേന്ദ്രനാഥും പോലീസുകാരും താനൂരിലെത്തിയത്.

താനൂര്‍ പോലീസിന്റെ സഹായത്തോടെ നടക്കാവിലുളള പ്രതിയുടെ വീട്ടിലെത്തിയ ഇവര്‍ കോടതി പുറപ്പെടുവിച്ച നോട്ടീസ് വീടിന്‍മേല്‍ പതിപ്പിച്ചു.
എന്നാല്‍ സഹോദരങ്ങളായ നസീറലിയും, കബീറലിയും യുപിയില്‍ നിന്ന് വന്നയുടെനെ ഗള്‍ഫിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്.