തിരൂര്‍ :ബിപി അങ്ങാടിക്കടുത്ത് തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ ആറു വാളുകള്‍ കണ്ടെത്തി. വിപി കൃഷണന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. കണ്ടെടുത്ത വാളുകള്‍ക്ക് രണ്ടടിയിലധകം നീളമുണ്ട് അഗ്രം വളഞ്ഞ രീതിയിലുള്ള വാളുകളാണ് ഇവ. വ്യാഴാഴ്‌ച രാവിലെ ട്രാക്ടര്‍ ഉപയോഗിച്ച് പറമ്പ് ഉഴുതുന്നതിനിടെയിലാണ് രണ്ട് വാളുകള്‍ കണ്ടത്. തുടര്‍ന്ന് പറമ്പില്‍ നടത്തിയ വിശദമായ തിരച്ചിലിലാണ് മറ്റു നാലണ്ണെം കുടി കണ്ടെടുത്തത്. വാളുകളില്‍ പലതും ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. കണ്ടെത്തിയ വാളുകള്‍ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് തിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.



