Section

malabari-logo-mobile

ലവ്‌ ജിഹാദ്‌ കരീനയുടെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ സെയ്‌ഫും കരീനയും

HIGHLIGHTS : ദില്ലി: സംഘ്‌ പരിവാര്‍സംഘടനകള്‍ നടത്തുന്ന ലൗജിഹാദ്‌ പ്രചരണങ്ങള്‍ക്ക്‌ ബോളിവുഡ്‌ താരം കരീന കപൂറിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവു...

kareena-kapoor-morphedദില്ലി: സംഘ്‌ പരിവാര്‍സംഘടനകള്‍ നടത്തുന്ന ലൗജിഹാദ്‌ പ്രചരണങ്ങള്‍ക്ക്‌ ബോളിവുഡ്‌ താരം കരീന കപൂറിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കരീനയും ഭര്‍ത്താവ്‌ സെയ്‌ഫ്‌അലിഖാനും രംഗത്ത്‌.

കരീന കപൂറിനെ സെയഫ്‌ അലിഖാന്‍ വിവാഹം ചെയ്‌തത്‌ ലൗ ജിഹാദാണെന്നാണ്‌ ഹിന്ദു തീവ്രവാദിസംഘടനകളുടെ പ്രചരണം ഇതിനായി വിശ്വഹിന്ദു പരിഷത്തിന്റെ പോഷകസംഘടനയായ ദുര്‍ഗവാഹിനിയുടെ മുഖവാരികയായ ഹിമാലയധ്വനയുടെ പുതിയലക്കം കവര്‍ചിത്രം കരീനകപൂറിന്റെതാണ്‌. ചിത്രത്തില്‍ കരീനയുടെ മുഖത്തിന്റെ ഒരു പകുതി സിന്ദുരമണിഞ്ഞ ഹിന്ദു അടയാളങ്ങള്‍ ഉളളതും മറ്റേ പകുതി ബുര്‍ഖയണിഞ്ഞ രീതിയിലും ഫോട്ടോ ഷോപ്പ്‌ ചെയ്‌തിരിക്കുകയാണ്‌. മതപരിവര്‍ത്തനത്തിലൂടെ രാജ്യപരിവര്‍ത്തനം എന്നാണ്‌ വാരികയുടെ ഈ മുഖചിത്രത്തിലെ അടിക്കുറിപ്പ്‌.

sameeksha-malabarinews

വാരിക തന്റെ ചിത്രം ദുരപയോഗപ്പെടുത്തിയതില്‍ താരം കടുത്ത അതൃപ്‌തയിലാണ്‌ . നേരത്തെ കരീന സെയ്‌ഫ്‌ വിവാഹത്തെ കുറിച്ച്‌ സംഘ്‌പരിവാര്‍ സംഘടനകള്‍ വിവാദമുയര്‍ത്തിയപ്പോള്‍ പ്രണയം ഒരു വികാരവും വിചാരവുമാണെന്നും തനിക്ക്‌ ലൗ ജിഹാദ്‌ എന്ന സങ്കല്‍പ്പത്തില്‍ വിശ്വാസമില്ലെന്നും തുറന്നടിച്ചിരുന്നു. സെയ്‌ഫ്‌ അലിഖാന്‍ ഇതിനെതിരെ തന്റെ മതേതര നിലപാട്‌ വ്യക്തമാക്കി ഒരു ലേഖനവും എഴുതിയിരുന്നു. ഒരു മിശ്രവിവാഹിതരുടെ മകനായ തന്റെ കുട്ടികളും മിശ്രവിവാഹിതരുടെ കുട്ടികളാണെന്ന്‌ വ്യക്തമാക്കിയുന്നു. വിശ്വസിക്കുന്ന മതത്തില്‍ തന്നൊണ്‌ തങ്ങളിലുരുമെന്നും സെയ്‌ഫ്‌ പറഞ്ഞിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!