മലപ്പുറം സ്വദേശിയായ 17 കാരന്‍ നാല്‌ കിലോ കഞ്ചാവുമായി പിടിയില്‍

കുട്ടികളെ കഞ്ചാവ്‌ കടത്തിന്‌ ഉപയോഗിക്കുന്ന സംഘം മലപ്പുറത്ത്‌ സജീവം
Untitled-1 copyകൊച്ചി: 17 കാരനായ കൗമാരക്കാരനെ നാല്‌ കിലോ കഞ്ചാവുമായി കൊച്ചി പോലീസ്‌ പിടികൂടി. മലപ്പുറം വളവന്നൂര്‍ കാവുംപടി സ്വദേശിയാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്‌.
പോലീസ്‌ സൗത്ത്‌ സ്‌റ്റേഷന്‍, കെഎസ്‌ആര്‍ടിസി ബസ്‌റ്റാന്‍ഡ്‌ പരിസരങ്ങളില്‍ പരിശോധനനടത്തവെ പോലീസിനെ കണ്ട്‌ പരിഭ്രമിച്ച ഈ കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കയ്യിലുള്ള ബാഗില്‍ നിന്ന്‌ കഞ്ചാവ്‌ കണ്ടെടുക്കയായിരുന്നു. രണ്ട്‌ വലിയ പെതികളിലായയി പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയിലാണ്‌ കഞ്ചാവ്‌ കണ്ടത്‌.

കോയമ്പത്തൂരിലെ പോത്തനൂരില്‍ നിന്നാണ്‌ ഈ കുട്ടിക്ക്‌ കഞ്ചാവ്‌ ലഭിച്ചത്‌. കുട്ടിയെ കാരിയര്‍ ആയി ഉപയോഗിച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനം കോയമ്പത്തൂരില്‍ നിന്ന്‌ തിരൂരിലേക്ക്‌ വരേണ്ടിയിരുന്ന ഇയാള്‍ ട്രെയിന്‍ മാറി എറണാകുളത്തേക്കുള്ള വണ്ടിയില്‍ കയറുകയായിരുന്നു. അവിടെ ഇറങ്ങിയപ്പോഴാണ്‌ പോലീസ്‌ പിടിയിലായത്‌.

കുട്ടിയെ എറണാകുളം ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിന്‌ മുന്നില്‍ ഹാജരാക്കി. മലപ്പുറം ജില്ലയില്‍ വ്യാപകമായി കഞ്ചാവിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവരികയാണ്‌. പരിശോധന കര്‍ശനമായതോടെ സ്‌ത്രീകളെയും കുട്ടികളെയും കാരിയിര്‍മാരായി ഉപയോഗിക്കുന്നതും വര്‍ദ്ധിച്ചുവരികയാണ്‌.

Share news
error: Content is protected !!
Scroll to Top