തിരൂരില്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: തിരൂര്‍ ജിഎംയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. നിറമരുതൂര്‍ മഞ്ഞളംപടി സ്വദേശി മാടമ്പാട്ട് ഹംസക്കുട്ടിയുട മകള്‍ സാദിയ(10)യാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ കുട്ടിയെ ഉടനെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top