തിരൂരില്‍ ആയിരക്കണക്കിന്‌ ഗര്‍ഭനിരോധന ഉറകള്‍ റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

consssതിരൂര്‍: നാലായിരിത്തോളം ഗര്‍ഭനിരോധന ഉറകള്‍ പാക്കറ്റകളിലാക്കി റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. തീരൂര്‍ കുറ്റിപ്പുറം റോഡില്‍ വിശ്വാസ്‌ തിയ്യേറ്ററിനടുത്ത്‌ റോഡരികിലാണ്‌ ഇവ കണ്ടെത്തിയത്‌.
ഒൂരു കവറില്‍ പത്തെണ്ണം വീതമുള്ള നാനൂറ്‌ കവറകളിയാണ്‌ ഉറകള്‍ കണ്ടെത്തിയത്‌.

തിങ്കളാഴ്‌ച തൊട്ടടുത്ത ഹോട്ടലുടമയാണ്‌ സംശയം തോന്നി പ്ലാസ്റ്റിക്‌ സഞ്ചി തുറന്ന്‌ നോക്കിയത്‌. തുടര്‍ന്ന തലക്കാട്‌ പഞ്ചായത്തംഗം സമീറിനെ വിവരമറിയിക്കുകയായിരന്നു. തുടര്‌ന്ന്‌ ഇവര്‍ ആരോഗ്യവകുപ്പിനെ വിവരമറിച്ചു.തുടര്‍ന്ന സ്ഥലത്തെത്തിയ മെഡിക്കല്‍ ഓഫീസര്‍ മുജീബ്‌ റഹ്മാന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ജയരാജ്‌ എന്നിവര്‍ പരിശോധന നടത്തി.

ഗര്‍ഭനിരോധന ഉറകള്‍ ഇപ്പോള്‍ തലക്കാട്‌ പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍ സൂക്ഷിച്ചിരിക്കുകായണ്‌.

Share news
error: Content is protected !!
Scroll to Top