ഇസ്ലാമാബാദ്: ദീപാവലിക്ക് അവധിനല്‍കണമെന്ന് പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ പ്രധാനമന്ത്രി നവാസ്‌ഷെറീഫിനോട് അഭ്യര്‍ത്ഥിച്ചു. പാകിസ്ഥാനിലെ ന്യുനപക്ഷങ്ങള്‍ക്കുള്ള അരക്ഷിതബോധം അവസാനിക്കാന്‍ ഇതു സഹായിക്കുമെന്നും പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ മേധാവിയും ഭരണപാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ഡോ.രമേഷ്‌കുമാര്‍ വന്‍ക്വാനി പറഞ്ഞു. ഇന്ത്യ,മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക, മ്യാന്മര്‍ അടക്കം പത്തു രാഷ്ട്രങ്ങളില്‍ ദീപവലിക്ക് അവധിയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



