തിരൂരില്‍ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ജനകീയ പ്രതിഷേധം

തിരൂര്‍: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി. മൂന്ന് മാസത്തിലേറെയായി തകര്‍ന്നു കിടക്കുന്ന തിരൂര്‍-ചെമ്പ്ര റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ടാണ് ജനകീയയ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് വി.പി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, കൗണ്‍സിലര്‍മാരായ കുഞ്ഞീതു, പി.കെ.കെ തങ്ങള്‍, പി.ഐ റയ്ഹാനത്ത്, പി കോയ, മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി സൈതാലികുട്ടി എന്നിവര്‍ സംസാരിച്ചു.

സമര സമിതി ചെയര്‍മാന്‍ നൗഷാദ് പരന്നേക്കാട്, കണ്‍വീനര്‍ സി ജൗഹര്‍, അഡ്വ. മുസമ്മില്‍, ബദറു തറമ്മല്‍, പി.കെ മജീദ്, ഫാരിസ് ബാബു അമ്മേങ്ങര, കിഴക്കുമ്പാട്ട് ഹുസൈന്‍, എ.കെ ഷാജി, കുന്നത് പറമ്പില്‍ കബീര്‍, തറമ്മല്‍ ചെറിബാവ, കിഴക്കുമ്പാട് ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രിഷേധത്തിന് നേതൃത്വം നല്‍കി.

Related Articles