കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ഗ്രീറ്റ് മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ച് കത്തി: നിരവധിപേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മികസര്‍ വണ്ടിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം നടന്നത്. ബസ് ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ച ഉടനെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

തീപിടിച്ച ഉടനെ ബസിലുള്ളവര്‍ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

Related Articles