കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം: ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട് : ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു. പനങ്ങാട് കുറവങ്ങാട്, ചങ്ങരോത്ത് പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നതായി കണ്ടെത്തിയത്.

രോഗ്തതെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലമെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. ഇതിനായി പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ്പ്രത്യേക ബ്ലോക്കുകളുടെ ചാര്‍ജ്ജുകള്‍ നല്‍കി.
മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ രോഗം പടരാതിരിക്കാന്‍ എല്ലാവരും മുന്‍കരുതില്‍ സ്വീകരിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു. മലിനജലത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടകേസുകളഇല്‍ ഭൂരിഭാഗവും ആഘോഷങ്ങളുടെ ഭാഗമായുള്ള സല്‍ക്കരാങ്ങളില്‍ പങ്കെടുത്ത് പാനീയങ്ങളുപ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.

പനി, തലവേദന, മൂത്രത്തിന്റെ നിറവ്യത്യാസം, കണ്ണിന്റെ മഞ്ഞനിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

പൂര്‍ണ്ണമായ വിശ്രമം ആവിശ്യമാണ്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രമെ കഴിക്കാവു.

Related Articles