തിരൂരില്‍ പോലീസുകാരന്റെ ബൈക്ക് കത്തിച്ചു

തിരൂര്‍ : തിരൂര്‍ പറവണ്ണയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് അജ്ഞാതര്‍ തീയിട്ടു.
തിരൂര്‍ സ്്‌റ്റേഷനിലെ സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥനായ അബ്ദുല്‍ ഷുക്കൂറിന്റെ KL-10-S 6309 നമ്പര്‍ ഹീറോ ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ ആണ് ഇന്ന് പുലര്‍ച്ചെ നാലുമണി സമയത്ത് തീവെച്ചത്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു.
പറവണ്ണ മുറിവഴിക്കലാണ് അബ്ദുല്‍ ഷുക്കൂറിന്റെ വീട്. സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Related Articles