തിരൂരില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

തിരൂര്‍:  അമ്മത്തൊട്ടില്‍ സ്ഥാപിച്ച വീടിന്റെ മുറ്റത്ത് ഒരു ദിവസം പ്രായമുള്ള പിഞ്ചുപൈതലിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ പൊറ്റത്തപ്പടിയിലെ സാമൂഹ്യപ്രവര്‍ത്തകയായ ഡോ കുമാരി സുകുമാരന്റെ വീട്ടുമുറ്റത്താണ് കുട്ടിയെ കണ്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ കേട്ട പുറത്തിറങ്ങയ ഡോക്ടര്‍ കുഞ്ഞിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കാണുകയായിരുന്നു.

വീടിന് പുറത്ത് മതിലിനോട് ചേര്‍ന്ന് റോഡിനഭിമുഖമായി അമ്മത്തൊട്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ ഇത് തുറന്നിടാന്‍ ഡോക്ടര്‍ വിട്ടുപോയിരുന്നു. എന്നാല്‍ ഗെയിറ്റ് അടിച്ചിരുന്നില്ല. തൊട്ടില്‍ തുറക്കാതിരുന്നതുകൊണ്ട് വന്നവര്‍ വീടിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്ന് കരുതുന്നു.

പെണ്‍കുട്ടിയെ ആണ് ലഭിച്ചിട്ടുള്ളത്. കുഞ്ഞിനെ പോലീസിന്റെ സഹായത്തോടെ തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഏഴുവര്‍ഷം മുന്‍പാണ് ഡോ കുമാരി സുകമാരന്‍ ഇവിടെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. ഇതുവരെ 15ലധികം കുഞ്ഞുങ്ങളെ ഇവിടെ ലഭിച്ചിട്ടുണ്ട്.

Related Articles