തിരൂര്‍: തിരൂര്‍ കൂട്ടായി മാസ്റ്റര്‍പടിയില്‍ യുവാവിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തിന് കാരണം ചെറുപ്പക്കാര്‍ സ്‌കൂള്‍ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് തിരൂര്‍ കൂട്ടായി സ്വദേശിയായ യാസര്‍ അറാഫത്ത് എന്ന ചെറുപ്പക്കാരന്‍ സംഘര്‍ഷത്തിനിടെ കൊലചെയ്യപ്പെടുന്നത്. സംഘര്‍ഷത്തിനിടെ മരിച്ച യാസര്‍ അറഫാത്തിനെ കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
യാസര്‍ അറാഫത്തും കൂട്ടുകാരുമടങ്ങിയ സംഘം സ്ഥിരമായി വീടിനടുത്തുള്ള എല്‍പി സ്‌കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടി ഇരിക്കാറുണ്ട്. ഗ്രൗണ്ടിന് തൊട്ടടുത്ത വീട്ടിലെ ഏന്തീന്റെ പുരയക്കല്‍ അബൂബക്കരും മക്കളും ഇത്തരത്തില്‍ ഗ്രൗണ്ടില്‍ കൂടിയിരിക്കുന്നതിനെതിരെ നേരത്തേയും യാസിറടക്കമുള്ളവരോട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
ഇന്നലെ രാത്രിയിലും ഈ വീട്ടുകാര്‍ ഈ സംഘവുമായി രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ആ സമയം അവിടെ നിന്ന് മടങ്ങിപ്പോയ യാസിറും സുഹൃത്തക്കുളും വീണ്ടും തിരിച്ചത്തി വെല്ലുവിളി നടത്തി ഇതോട ഇരുഭാഗങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗത്തിന്റെ കയ്യിലും ആയുധങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിനിടയിലാണ് യാസര്‍ അറാഫത്തിന് വെട്ടേറ്റത്. ഇയാളെ കൂടാതെ അബൂബക്കറിന്റെ മക്കളായ ഷമീം, സജീഫ് എന്നിവര്‍ക്കും മാരകായി വെട്ടേറ്റു.
യാസര്‍ അറഫാത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഷമീമും നജീഫും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടുതല്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സ്ഥലത്ത് കനത്ത പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.




