തിരുവനന്തുപുരം ഇത്തവണത്തെ വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം
പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.
വയലാര്‍ രമാവര്‍മ്മ മെമ്മോറിയില്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്‌ത ശില്‌പവും പ്രശസ്‌തി പത്രവുമാണ് പുരസ്‌ക്കാരം.
കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തിലാണ ജനനം. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. മുപ്പതോളം ചലചിത്രഗാനങ്ങളും രചിച്ചിട്ടുണ്ട് ചന്ദന മണിവാതില്‍ പാതി ചാരി എന്ന ഗാനം രചിച്ചത് ഏഴാച്ചേരിയാണ്




