അബ്ദുള്ളക്കുട്ടിയുടെ കാര്‍ അപകടം: ദുരൂഹതയില്ലെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌

മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ദേശീയപാത കോട്ടക്കല്‍ രണ്ടാത്താണിയില്‍ ടോറസ്‌ ലോറി തട്ടിയ സംഭവം അസ്വാഭാവികതയില്ലെന്ന്‌  സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ നല്‍കിയതായി സൂചന.‌.

അശ്രദ്ധമായി വണ്ടിയോടിച്ചതിന്‌ ടോറസ്‌ ഡ്രൈവര്‍ വേങ്ങര സ്വദേശി സുസൈലിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

വ്യാഴാഴ്‌ച രാത്രിയ 10. 30 മണിയോടെയാണ്‌ സംഭവം എറണാകുളത്ത്‌ നിന്നും പാര്‍ട്ടി പരിപാടി കഴിഞ്ഞ്‌ കണ്ണൂരിലേക്ക്‌ മടങ്ങവേയാണ്‌ അപകടമുണ്ടായത്‌.

ഈ യാത്രയില്‍ പൊന്നാനി വെളിയങ്കോട്‌ വെച്ച്‌ അബ്ദുള്ളക്കുട്ടിയും സംഘവും ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയിലുണ്ടായിരുന്ന ചിലര്‍ തങ്ങളെ അപമാനിക്കുയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും, അതിന്‌ ശേഷം നടന്ന ഈ അപകടവുമായി അതിന്‌ ബന്ധമുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കണമെന്നു‌മാണ്‌ പരാതി.

എന്നാല്‍ ഹോട്ടലില്‍ വെച്ച്‌ യാതൊരു തര്‍ക്കവുമുണ്ടായിട്ടില്ലെന്നാണ്‌ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നത്‌ പോലീസ്‌ ഹോട്ടലിന്‌ സമീപത്തുള്ള കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ കസ്റ്റഡിിലെടുത്തിട്ടുണ്ട്‌.

എന്നാല്‍ ടോറസില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ വെളിയങ്കോട്ടെ ചായക്കടയുമായി ബന്ധുമില്ലെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

തിരൂര്‍ ആലത്തിയൂരിലേക്ക്‌ വേങ്ങരയില്‍ നിന്നും മണ്ണുമായി പോയി മടങ്ങവരികയായിരുന്നു ടോറസ്‌. മലപ്പുറം സ്വദേശി ശബാന്റെ ഉടമസ്ഥതിയിലുള്ളതാണ്‌ ലോറി

Share news
error: Content is protected !!
Scroll to Top