തിരൂര്‍ : തിരൂര്‍ കൂട്ടായയില്‍ യുവാവ് വെട്ടേറ്റുമരിച്ചു. കൂട്ടായി മാസ്‌റ്ര്# പടി ചേലക്കല്‍ യാസര്‍ അറാഫത്ത്(26) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരമണിയോടെയാണ് സംഭവം. സ്ഥലത്തെ യുവാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവുമുണ്ടാകുകയും ഇതിനിടെ അറാഫത്ത് അടക്കമുള്ളവരെ വെട്ടുകയുമായിരുന്നു. മൂന്ന് പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. മാസ്റ്റര്‍ പടി സ്വദേശികളായ ഏന്തീന്റെ പുരയ്‌ക്കല്‍ അബൂബക്കറിന്റെ മകന് ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നീ രണ്ട് പേര്‍ക്ക് കൂടിയാണ് വെട്ടേറ്റത്.
ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് യാസര്‍ അറാഫത്ത് മണപ്പെടുന്നത്.
സംഭവം രാഷ്ട്രീയ തര്‍ക്കങ്ങളല്ലെന്ന് പോലീസ് അറിയിച്ചു. ഈ മേഖലയില്‍ നിരന്തരം രാഷ്ടീയ സംഘര്‍ഷങ്ങളുണ്ടാകാറുണ്ട്.
സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. .പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




