താനൂരിലെ ആദ്യകാല കാളവണ്ടി ഇടവഴി ഇനി അടിപൊളി ഇന്റർലോക്ക് പാത

*
താനൂർ: ആദ്യകാലത്ത് ചന്തപറമ്പിലേക്ക് കാളവണ്ടി മാർഗ്ഗം സാധനസാമഗ്രികൾ എത്തിച്ചിരുന്ന വഴി ഇന്റർലോക്ക് പാതയാകുന്നു.
പഴയക്കാലത്ത്‌ റെയില്‍ വേ സ്റ്റേഷന്‌ പിറകു വശത്തായിരുന്നു താനൂര്‍ ചന്ത. ഇവിടേക്ക്‌ നിലവിലെ നിരത്തില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവന്നിരുന്നത്‌ ശോഭ പറമ്പ്‌ സ്‌കൂളിന്റെ എതിര്‍വശത്തുള്ള കാളവണ്ടികള്‍ പോകാന്‍ സൗകര്യമുള്ള ഇടവഴിയിലൂടെയായിരുന്നു.. ഈ ഇടവഴി അവസാനിക്കുന്നിടത്താണ്‌ പുതിയ ബസ്റ്റാന്റ്‌ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്‌. ഈ ഇടവഴിയാണ്‌ ഇന്റര്‍ലോക്ക്‌ ചെയ്‌ത്‌ നവീകരിക്കുന്നത്‌.
പുതിയ ബസ്റ്റാൻഡ്-ശോഭ സ്കൂൾ റോഡിനായി വി അബ്ദുറഹ്മാൻ എംഎൽഎയുടെ ആസ്തി ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവിലാണ് പാത നിർമ്മിക്കുന്നത്.
ഡിവിഷൻ കൗൺസിലർ പി.ടി ഇല്യാസിന്റെ ശ്രമഫലമായാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുത്തു റോഡിനു നൽകിയത്. നിർമാണം പൂർത്തിയാവുന്ന മുറുക്ക് വി അബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുമെന്നും പിടി ഇല്യാസ് കൂട്ടിച്ചേർത്തു.
Share news
error: Content is protected !!
Scroll to Top