മലപ്പുറത്ത്‌ പോസ്റ്റല്‍ വകുപ്പിന്‍റെ അനാഥമായി കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തണം : ലോക പോസ്റ്റല്‍ ദിനത്തില്‍ യൂത്ത് ലീഗ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

മലപ്പുറം: ജില്ലാ സിരാ കേന്ദ്രത്തില്‍ അനാഥമായി കിടക്കുന്ന പോസ്റ്റല്‍ വകുപ്പിന്‍റെ ഭൂമി ഉപയോഗപ്പെടുത്തണം എന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. മണ്ഡലം  പ്രസിഡന്‍റ് എ.പി ശരീഫ് ഉദ്ഘാടനം ചെയ്തു.

ദേശീയ പാതയോരത്തെ ഭൂമി അന്യമാക്കി വാടക കെട്ടിടങ്ങളിലാണ് മലപ്പുറത്തെ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം വരുന്നത് വരുമാന ദായകവുമായി ഭൂമിയെ മാറ്റാനും പോസ്റ്റല്‍ വകുപ്പിന്‍റെ നൂതന പദ്ധതികള്‍ ലഭിക്കുന്നതിനും ഉപകാരപ്പെടുമെന്നു  യൂത്ത് ലീഗ് സൂചിപ്പിച്ചു. ആലത്തൂര്‍പടി വാടക കെട്ടിടത്തിലുള്ള മേല്‍മുറി വില്ലേജിലെ പോസ്റ്റ് ഓഫീസിന്‍റെ ഗ്രേഡ് ഉയര്‍ത്തണമെന്നടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ യൂത്ത് ലീഗ് പറഞ്ഞിട്ടുണ്ട്.

മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ഭാരവാഹികളായ സൈഫു വല്ലാഞ്ചിറ, റബീബ് ചെമ്മങ്കടവ്, എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ജസീല്‍ പറമ്പന്‍, കെ.എന്‍ ഷാനവാസ് സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top