എടക്കരയിലും തിരൂര്‍ മോഡല്‍ ടിവി മോഷണം

നിലമ്പുര്‍ : എടക്കരയിലെ ടൂറിസ്റ്റ് ഹോട്ടലില്‍ നിന്നും വാടകയക്ക് മുറിയെടുത്തയാള്‍ റൂമിലെ ടെലിവിഷനുമായി മുങ്ങിയതായി പരാതി. തിങ്കളാഴച വൈകീട്ട് ആറുമണിക്ക് എടക്കരയിലെ സാമ്രാട്ട് ബാര്‍ അറ്റാച്ചഡ് ഹോട്ടലിലെത്തി രണ്ട് ദിവസത്തേക്ക് മുറിയെടുത്ത യുവാവാണ് ടെലിവിഷനുമായുമായി കടന്നുകളഞ്ഞിരിക്കുന്നത്. ഇയാള്‍ മുറിയെടുക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അമര്‍ജിത്ത് എന്ന് പേരിലാണ് ഇയാള്‍ ഇവിടെ മുറിയെടുത്തത്.

ഇയാള്‍ ചൊവ്വാഴ്ച വൈകീട്ട് പുറത്തുപോയിതിന് ശേഷം മുറിയില്‍ തിരിച്ചെത്തിയിരുന്നില്ല. ഇന്ന് രാവിലെ വൃത്തിയാക്കാന്‍ ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലെ ജീവനക്കാരന്‍ മുറിയില്‍ കയറിയപ്പോഴാണ് ടെലിവിഷന്‍ മോഷണം പോയ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമസ്ഥര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പോലീസെത്തി സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ തന്നെയാണ് തിരൂരില്‍ മുറിയെടുത്ത് ടിവി മോഷണം നടത്തി കടന്നുകളഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. ഇതേയാള്‍ തമിഴ്‌നാട്ടിലെ ഗൂഡലൂരില്‍ നിന്നും സമാനമായ രീതിയില്‍ ടിവി മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top