തിരൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍: യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കുന്നുമ്മല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ നിഷാദ് കുമാര്‍(33)ആണ് മരണപ്പെട്ടത്. വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുഞ്ചന്‍പറമ്പില്‍ പോയി തിരിച്ചുവന്നശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ തെക്കുമുറി പെറ്റിലത്തറ പൊതുശ്മശാനത്തില്‍ നടത്തി.

തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്ററി സ്‌കൂളിലെ ലൈബ്രേറിയനാണ്. അമ്മ: പത്മിനി. ഭാര്യ: നിഷിദ. മകന്‍: സാരംഗ്. സഹോദരങ്ങള്‍: നിധീഷ്, നിജേഷ്, നിഷിദ.

Related Articles