തിരൂര്‍: അഭിഭാഷകനോട് അപമര്യാദ യായി പെരുമാറിയ തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ കെ ലെനിന്‍ ദാസിന് സ്ഥലംമാറ്റം. കണ്ണൂര്‍ മുന്‍സിഫ് ആയാണ് മാറ്റം. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീ ഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ചുമതല യും തിരൂര്‍ മുന്‍സിഫ് വഹിക്കും.
ശനിയാഴ്ചയാണ് സ്വകാര്യ അന്യായത്തിനിടെ സാക്ഷിമൊ ഴിയെടുക്കുമ്പോള്‍ അഭിഭാഷ കന്‍ ഇടപെട്ടെന്ന് പറഞ്ഞ് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ മജി സ്‌ട്രേട്ട് ലെനിന്‍ ദാസ് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് അഭി ഭാഷകര്‍ സമരവുമായി രംഗ ത്തെത്തി.
തിങ്കളാഴ്ച തിരൂര്‍ കോ ടതികള്‍ പൂര്‍ണമായും ബഹിഷ്‌ക രിച്ചു. സംസ്ഥാനത്തെ മറ്റു കോ ടതികളിലും സമരം നടന്നു. ലെനിന്‍ ദാസിനെ സ്ഥലം മാറ്റി യില്ലെങ്കില്‍ സമരം വ്യാപിപ്പിക്കു മെന്ന് മുന്നറിയിപ്പ് നല്‍കിയിരു ന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




