തിരൂര്‍ ലോക്ക്ഡൗണ്‍ പരിശോധനക്കിടെ പോലീസിനെ കണ്ട് ഭയന്നോടിയ യൂവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ തലക്കാട് കട്ടച്ചിറ നെടിവരമ്പത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുരേഷ്(41) ആണ് മരിച്ചത്. ഇയാള്‍ ഓട്ടറിക്ഷ തൊഴിലാളിയാണ്.
ചൊവ്വാഴ്ച രാത്രിയലാണ് സംഭവം സുരേഷും മറ്റ് അഞ്ചുപേരും കട്ടച്ചിറ ഡിസ്‌പെന്‍സറിക്ക് സമീപത്തെ കലുങ്കില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ഇതുവഴി പരിശോധനക്കെത്തിയ പോലീസ് ജീപ്പ് കണ്ട് ഇവര്‍ ചിതറിയോടി. ഇതില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. ഓടിപ്പോയ മറ്റുള്ളവര്‍ വീട്ടിലെത്തിയെങ്ങിലും സുരേഷ് എത്താത്തിനെ തുടര്‍ന്ന നടത്തിയ തെരച്ചിലിലാണ് ഡിസ്‌പെന്‍സറിക്ക് സമീപത്തെ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
അമ്മ കാര്‍ത്യായനി, ഭാര്യ ജിഷ ഒരു മകനുണ്ട്.




