76 ദിവസത്തെ അടച്ചിടലിന് അവസാനം കുറിച്ച് വുഹാന്‍

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും അവസാനിച്ചു.76 ദിവസമായി തുടരുന്ന ലോക്ക് ഡൗണാണ് ഇതോടെ അവസാനിച്ചത്. പ്രാദേശിക അതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ തുടരും.

നിലവില്‍ വുഹാനില്‍ കൊറോണ ഭീഷണി കുറഞ്ഞെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 ഡിസംബറിലാണ് വുഹാനില്‍ വൈറസ്ബാധ തുടങ്ങിയത്. ജനുവരി 23 മുതലാണ് ഹ്യുബ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ ഗതാഗതം സാധാരണ നിലയിലാകും.

Share news
error: Content is protected !!
Scroll to Top