തിരുവനന്തപുരം : അധ്യാപകന്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണു മരിച്ചു. തിരവനന്തപുരം നെടുമങ്ങാട് സ്വദേശിയും താനൂര്‍ ഗവ. ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ ശിവപ്രസാദ് ആണ് ഇന്നലെ മരിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ നാട്ടിലായിരുന്നു. ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന ശിവപ്രസാദ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം ദേവദാറില്‍ എത്തിയത്. ഭാര്യ രാജലക്ഷ്മിയും ദേവധാറിലെ ഹിന്ദി അധ്യാപികയാണ്. ഇദ്ദേഹം ഒരു ഗുസ്തിതാരം കൂടിയായിരന്നു. രണ്ട് മക്കളുണ്ട്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



