തിരൂരില്‍ ഇടിമിന്നലേറ്റ് വീട് കത്തിനശിച്ചു

തിരൂര്‍: പുറത്തൂരില്‍ ഇടിമിന്നലേറ്റ് വീട് കത്തിനശിച്ചു. പുറത്തൂര്‍ സ്വാമിപ്പടി ചേനക്കാട് ഒളിക്കാട്ടില്‍ ഉണ്ണികൃഷ്ണന്റെ തറവാട് വീടിന്റെ മുകള്‍ നിലയാണ് ഇടിമിന്നലില്‍ പൂര്‍ണമായും കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് സംഭവം.

ഈ സമയം വീട്ടിലുള്ളവരെല്ലാവരും തൊട്ടടുത്തെ പുതിയവീട്ടിലായതിനാല്‍ വന്‍ദുരന്തം ഒഴുവാകുകയായിരുന്നു.

തിരൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Related Articles