തിരൂരില്‍ ചുവപ്പുമുണ്ട് വീശി കുട്ടികളുടെ കുസൃതി; ട്രെയിന്‍ നിര്‍ത്തി

തിരൂര്‍: ട്രെയിന്‍ നിര്‍ത്തിക്കാനുള്ള കുട്ടികളുടെ കുസൃതി കാര്യമായി; പിന്നാലെ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.

തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്ത് ബുധനാഴ്ചയാണ് സംഭവം. ഇവിടെ തുരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് കോയമ്പത്തൂര്‍ – മംഗലാപുരം എക്‌സ്പ്രസ് തിരൂര്‍ സ്റ്റേഷന്‍ വിട്ടയുടനെ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശി നിര്‍ത്തിച്ചത്.

ട്രെയിന്‍ നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ ആര്‍പിഎഫ് സേനാംഗങ്ങളാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top