ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം 18 മുതൽ 40 വയസ്സ് വരെ. ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും, വയറിംഗ് ലൈസൻസും ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2440074, 2445799. വെബ്‌സൈറ്റ്: www.dairydevelopment.kerala.gov.in.




