തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടുത്തം

തിരൂർ: തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടുത്തം. ഇന്ന് അർദ്ധരാത്രി 2 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ അഞ്ച് മൊബൈൽ ഷോപ്പ് കൗണ്ടറുകൾ പൂർണ്ണമായും എട്ടോളം കൗണ്ടറുകൾ ഭാഗികമായും കത്തി നശിച്ചു,

ഒരു കോടി രൂപയ്ക്ക് മുകളിൽ നഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം, തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളും താനൂർ ഫയർഫോഴ്സിൽ നിന്ന് ഒരു യൂണിറ്റും ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്.

ഗൾഫ് ബസാർ സെക്യൂരിറ്റികളായ ഷാനവാസ് ,സിദ്ദീഖ്,പ്രദിപ്, ജുനൈദ് ,രാജേഷ് എന്നിവരുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാവുകയായിരുന്നു.

വാർഡ് കൗൺസിലർ സതീഷ് കൗൺസിലർ ഹാരിസ് തിരൂർ ബസ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Share news
error: Content is protected !!
Scroll to Top