തിരൂരില്‍ വീണ്ടും കഞ്ചാവ് വേട്ട : തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍

ganja abdurahimanതിരൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയായ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി കവിവാണന്‍ എന്ന അബ്ദുറഹിമാനെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലുളള  സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ ഒരു കിലോ നൂറ് ഗ്രാം കഞ്ചാവുമായി ഇയാളെ തിരൂര്‍ കോട്ടില്ലത്ത് പാടത്ത് വച്ചാണ് പിടികൂടിയായിരുന്നു.
കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും ആര്‍ക്കാണ്  ഇതെത്തിക്കുന്നതെന്നതിനെ കുറിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയ്ഡില്‍ സിഐയെക്കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണപിള്ള, പ്രിവന്റീവ് ഓഫീസര്‍ ആര്‍ പ്രദീപ്കുമാര്‍, അഭിലാഷ് കെ., സിഇഓമാരായ അജു, ശിഹാബുദ്ധീന്‍ ്എന്നിവരും പങ്കെടുത്തു

 

Share news
error: Content is protected !!
Scroll to Top