ആലപ്പുഴ ജില്ലയിലെ തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസീന(26) യെയാണ് മന്ത്രവാദി കരുനാഗപ്പള്ളി ചമക്കാലവിളയില്‍ സിറാജുദ്ധീന്‍ മുസ്ലിയാര്‍ നട്ടെല്ലിന് ചവിട്ടിക്കൊന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് തിരയുകയാണ്. മന്ത്രവാദിയുടെ ഏജന്റായ റിട്ട. അധ്യാപകന്‍ കബീര്‍ മുസ്ലിയാര്‍, യുവതിയുടെ പിതാവ് ഹസ്സന്‍കുഞ്ഞ് എന്നിവരെ പോലീസ് അറസ്റ്ര് ചെയ്തിട്ടുണ്ട്. സിറാജുദ്ധീന്‍ മുസ്ലിയാര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. യുവതി മദ്രസിയില്‍ പഠിക്കുന്ന കാലത്ത് എന്തോ കണ്ട് പേടിച്ചതിന് ശേഷം പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടക്കുമായിരുന്നത്രെ യുവതിയുടെ മാതാപിതാക്കള്‍ മതിയായ ചികത്സ നല്‍കാതെ എപ്പോഴും ആശ്രയിച്ചിരുന്നത് മന്ത്രവാദികളെയായിരുന്നു. കുറച്ചു കാലമായി യുവതി സിറാജുദ്ധീന്‍ മുസ്ലിയാരുടെ ചികിത്സയിലായിരുന്നു. കഴിഞ ഞായറാഴ്ച പുലര്‍ച്ച ഹസീനയുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പക്കാനന്ന പേരില്‍ മുസ്ലിയാര് യുവതിയെ കമിഴത്തി കിട്ടത്തി പുറത്ത് മുട്ടുകുത്തി ഇരുന്നു. തുടര്‍ന്ന് യുവതിയുടെ രണ്ടുകൈകളും മുകളിലേക്ക് പിടിച്ചുയര്‍ത്തി. ഇതേ സമയം യുവതിയുടെ പിതാവും കബീര്‍ മുസ്ലിയാരും കൂടി യുവതിയുടെ കാലുകള്‍ പിടിച്ചും ബലമായി പിറകോട്ട് ഉയര്‍ത്തി. ഇതിനിടെ മുസ്ലിയാര്‍ തന്റെ കാല്‍മുട്ടി യുവതിയുടെ പുറത്ത് ശക്തമായി അമര്‍ത്തി. ഇതോടെ യുവതിയുടെ നട്ടെല്ല് തകര്‍ന്ന് രക്തം വയറിലേക്ക് ഇറങ്ങിയാണത്രെ മരണം സംഭവിച്ചത്. യുവതിയെ രാവിലെ ശാസം മുട്ടാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്ങിലും മരണം സഭവിച്ചുകഴിഞ്ഞിരുന്നു. ഇത് ആശുപത്രി അധികൃതര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തു. തുടര്ന്ന നടത്തിയ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്.
പല ദിവസങ്ങളിലും രാത്രികളില്‍ ‘ജിന്ന് ഒഴിപ്പിക്കല്‍’ നടക്കാറുണ്ടെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. മുസ്ലിയാര് ഇവടെ താമസിച്ചായിരുന്നത്രെ ഒഴിപ്പി്ക്കല്‍ നടത്തിയത്. ചികിത്സക്കിടെ ക്രൂരമായി മര്‍ദ്ധനമേറ്റ് യുവതി നിലവിളിക്കുമ്പോള്‍ വായിലുടെ ജിന്ന് ഒഴിഞ്ഞു പോകുമെന്നാണ് മന്ത്രവാദി വീട്ടുകാരോട് പറഞ്ഞിരുന്നത്.
ഹസീനെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഹസീനക്ക് രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.





