തിരൂര്‍ കൂട്ടായില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം;ഗൃഹനാഥന്‍ മരിച്ചു;മൂന്ന് പേര്‍ ആശുപത്രിയില്‍

തിരൂര്‍: കൂട്ടായില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം ഗൃഹനാഥന്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. അരയന്റെ പാടത്ത് കുഞ്ഞാവ(65)യാണ് മരിച്ചത്. ഭാര്യ കദീജ(57), മകന്‍ കബീര്‍(27), മകന്റെ കുഞ്ഞ് (3)എന്നിവരെയാണ് ചര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷണം കഴിച്ച് കിടിന്ന ഇവര്‍ക്ക് ചര്‍ദ്ദിയും വയറിളിക്കവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് കുഞ്ഞാവ മരിച്ചത്.

വ്യാഴാഴ്ച വീട്ടിലുണ്ടാക്കിയ അയലക്കറിയും ചോറുമാണ് ഇവര്‍ കഴിച്ചത്. എന്നാല്‍ ഇവരുടെ മകള്‍ അയലക്കറി കഴിച്ചിരുന്നില്ല. ഇവര്‍ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലാണ് ഭക്ഷ്യവിഷബാധയാണെന്ന സംശയത്തിന് ഇടയാക്കിയത്. മരിച്ച കുഞ്ഞാവ മത്സ്യത്തൊഴിലാളിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles