തിരൂരില്‍ എക്‌സൈസ് പതിനഞ്ച് ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

തിരൂര്‍ : തിരൂരില്‍ എക്‌സൈസ് വകുപ്പിന്റെ വന്‍ ഹാന്‍സ് വേട്ട. തിരൂര്‍ ആലത്തിയൂരിലെ ഫെയ്മസ് ബില്‍ഡിങ്ങിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപയോളം വിപണിയില്‍ വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

57 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1400 കിലോയോളം പുകയില ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത്. തിരൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. എല്‍ ബിനുകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയിഡ് നടത്തിയത്.

തിരൂര്‍ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന ഷരീഫ് എന്നയാള്‍ വാടകക്കെടുത്ത കടമുറിയിലാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം തിരൂര്‍ എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ റെയിഡില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും 140 കിലോയോളം പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു

റെയിഡില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ പിവന്റീവ് ഓഫീസര്‍മാരായ ഫസല്‍ റഹ്മാന്‍, ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ധനേഷ്., ദിദിന്‍,കണ്ണന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീജ, പ്രകാശിനി, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top