കാളികാവില്‍ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി : മരിച്ചത് വേങ്ങര സ്വദേശികള്‍

മലപ്പുറം കാളികാവ് ചോക്കാടന്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടു.
വേങ്ങര പറമ്പില്‍പടി സ്വദേശി മങ്ങാടന്‍ അബൂബക്കറിന്റെ മകന്‍ യൂസഫ്(28), സഹോദരന്‍ അവറാന്‍കുട്ടിയുടെ ഭാര്യ ജുവൈരിയ(28), ഏഴുമാസം പ്രായമുള്ള കുഞ്ഞ് അബീഹ എന്നിവരാണ് മരിച്ചത്.

കാളികാവ് ചീങ്കക്കല്‍ വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. പുല്ലങ്കോട്ടേക്ക് വിരുന്നുവന്ന പത്തംഗ സംഘമാണ് അപകടത്തില്‍. ഇവര്‍ ഇവിടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവരില#് അഞ്ചുപേരാണ് പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ഇതില്‍ യുസഫിന്റെ ഭാര്യ ഷഹീദ(19), ജുവൈരിയയുടെ ഏഴുവസസ്സുകാരനായ മകന്‍ മുഹമ്മദ് അഖ്മല്‍ എന്നിവരെ രക്ഷപ്പെടുത്തി.

ഒരു അപകടമേഖലയാണിവിടം. വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഈ ഭാഗത്തേക്ക് മലവെള്ളം കുതിച്ചത്തിയതോടെ ഓടിരക്ഷപ്പെടാനാവാഞ്ഞതാണ് ഇവരെ മരണത്തിലേക്ക് നയിച്ചത്. നാട്ടുകാരും, ഫയര്‍ഫോഴ്‌സും, വനംജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
യാസഫിന്റെ മാതാവ് സുഹറാബി, സഹോദരങ്ങല്‍ മുഹമ്മദ് ഹസന്‍, ഫായിസ തസ്‌നിയ, ഫാത്തിമ നസ്‌റി, ജുബൈരിയുടെ മറ്റു മക്കള്‍; മുഹമ്മദ് സിനാന്‍, സന്‍സ

മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top