അടുത്ത മാസം 21 ന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് .കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചു. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം.
പത്രികാസമര്‍പ്പണം ഒക്ടോബര്‍ നാലിന്, സൂക്ഷമപരിശോധന ഒക്ടോബര്‍ 3 ന്, പത്രിക പിന്‍വലിക്കാനുള്ള തിയ്യതി ഒക്ടോബര്‍ 7ന്, വോട്ടെടുപ്പ് തിയതി ഒക്ടോബര്‍ 21 ന്, വോട്ടെണ്ണല്‍ തിയതി ഒക്ടോബര്‍ 24 നുമായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
കോന്നി, എറണാകുളം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎല്‍എ ആയിരുന്ന മുസ്ലിം ലീഗിന്റെ പി ബി അബ്ദുള്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 21 നും ഹരിയാനയില്‍ ഒക്ടോബര്‍ 24 നുമാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 64 ഇടങ്ങളിലായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.




