മോട്ടോര്‍ വാഹന നിയമത്തില്‍ പിഴത്തുക കുറയ്ക്കാന്‍ തീരുമാനം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തില്‍ പിഴത്തുക കുറയ്ക്കാന്‍ തീരുമാനം. മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാറിന് കുറയ്ക്കാന്‍ കഴിയുന്ന വകുപ്പുകളിലെ പിഴത്തുക കുറയ്ക്കാം എന്നാണ് യോഗത്തില്‍ തീരുമാനം.

തുകയെ കുറിച്ചുള്ള തീരുമാന മെടുക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിഴത്തുകയില്‍ കുറവു വരുത്താനായി കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രം തീരുമാനിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചിട്ടുള്ളത്. കൂടാതെ പരമാവധി എത്ര തുകവരെ എന്ന് നിര്‍ദേശിക്കുന്ന 11 വകുപ്പുകള്‍ക്ക് പിഴ തുക കുറയ്ക്കുന്നതിന് തടസ്സമില്ലെന്നും നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്.

പിഴത്തുക നേരിട്ട് നല്‍കാതെ കേസ് കോടതിയിലേക്ക് വിടുകയാണ്. അതുകൊണ്ടുതന്നെ പിഴ അടയ്ക്കാനുള്ള സാവകാശം ലഭിക്കു. നിയമ ഭേദഗതിയില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിലഭിക്കാത്ത സാഹചര്യത്തിലാണ് കഴിയുന്ന തരത്തില്‍ നിരക്കു കുറയ്ക്കാന്‍ നീക്കം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top