വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിക്കേണ്ട കെ. മുരളീധരന്‍

കോഴിക്കോട് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ തന്റെ സഹോദരിയായ പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടന്ന് കെ. മുരളീധരന്‍ എംപി. താന്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞയുടന്‍ തന്റെ കുടംബത്തില്‍ നിന്നു തന്നെ മറ്റൊരാള്‍ ആ സീറ്റിലേക്ക് മത്സരിക്കേണ്ടതില്ലെന്നാമ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ.മുരളീധരന്‍ കോഴിക്കോട്ട് വ്യക്തമാക്കി

പത്മജയെ മത്സരിപ്പിച്ചാല്‍ കുടുംബവാഴചയാണെന്ന ആക്ഷേപമുയരുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

എന്നാല്‍ ആലപ്പുഴ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനെ മുരളീധരന്‍ പിന്തുണച്ചു. ലോകസഭ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ എല്‍ഡിഎഫിന്റെ കയ്യിലൂള്ള അരൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടപ്പിച്ചു.

വട്ടിയൂര്‍കാവില്‍ ബിജെപിക്ക് ഇത്തവണയും നേട്ടമുണ്ടാക്കാനാവില്ലെന്ന് മുരളി വ്യക്തമാക്കി. പതിനഞ്ച് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ. രാജഗോപാരിന്റെ റിക്കാര്‍ഡ് തകര്‍ക്കാനാണ് കുമ്മനം രാജശേശരന്‍രെ ശ്രമമെന്നും മുരളിധരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top