ചേളാരിയില്‍ 12 വയസ്സ് കാരിക്ക് പീഡനം: പിതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ചേളാരി: മലപ്പുറം ചേളാരിയില്‍ 12 വയസ്സുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ചു. പീഡനം പിതാവിന്റെ ഒത്താശയോടെയെന്ന് മൊഴി. സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനകം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുടല്‍കുഴിമാട് മുഹമ്മദ്കുട്ടിയുടെ മകന്‍ അഷറഫ്(36), തേഞ്ഞിപ്പലം ചെനക്കലങ്ങാടി കരിമ്പില്‍ കറപ്പന്‍ മകന്‍ ഷൈജു(38) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇയാളുടെ മൂന്നാം ഭാര്യയിലുള്ള പെണ്‍കുട്ടിയാണിത്. പെണ്‍കുട്ടി അഞ്ചാക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഢനത്തിനിരയായതായാണ് മൊഴിനല്‍കിയിരിക്കുന്നത്. ഇപ്പോള്‍ റിമാന്റിലായ രണ്ടുപേരും മദ്യപാനിയായ പിതാവിനൊപ്പം ഇവര്‍ താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സിലെത്തുകയും സ്ഥിരമായി മദ്യപിക്കാറുമുണ്ട്.ഈ അവസരത്തിലായിരുന്നു പീഡനം.

പെണ്‍കുട്ടി അടുത്തിടെ ഈ സംഭവം സ്‌കൂളിലെ അധ്യപകരോട് പറയുകയും തുടര്‍ന്ന ചൈല്‍ഡ് ലൈനിനെ അറിയിക്കുകയുമായിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാവും പീഡനത്തിന് ഇരയായതായി സംശയം.

വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

Related Articles