തിരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 2 പേര്‍ക്ക് പരിക്ക്

തിരൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തിരൂര്‍ ടി സി വി ക്യാമറാമാന്‍ പൊന്നാനി സ്വദേശി സമീര്‍ അഹമ്മദ് എ. എം(32)യെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ചമ്രവട്ടം സ്വദേശിയായി മറ്റൊരാള്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്

ഇന്നു രാവിലെ ചമ്രവട്ടം പാലത്തില്‍വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top