Section

malabari-logo-mobile

നന്നമ്പ്ര പി എച്ച് സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് മാര്‍ച്ച്

HIGHLIGHTS : തിരൂരങ്ങാടി: നന്നമ്പ്ര പി.എച്ച്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍പ്രതിഷേധ ...

തിരൂരങ്ങാടി: നന്നമ്പ്ര പി.എച്ച്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍പ്രതിഷേധ മാര്‍ച്ച് നടത്തി. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രേഡ് ടു എന്നി തസ്തികകളില്‍ ആളെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിംലീഗ് പി.എച്ച്.സിയിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ പത്ത് മണിയോടെ കൊടിഞ്ഞി കോറ്റത്തങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
ശേഷം നടന്ന ധര്‍ണ്ണ തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. പത്തൂര്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എലിമ്പാടന്‍ ഹംസ ഹാജി, സലീം പൂഴിക്കല്‍, എം.സി കുഞ്ഞുട്ടി, വി.എം അലി കല്ലത്താണി, മുസ്തഫ പനയത്തില്‍, സി ബാപ്പുട്ടി, കെ റഹീം മാസ്റ്റര്‍, മുസ്തഫ നടുത്തൊടി, യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, ഒടിയില്‍ പീച്ചു, ഫവാസ് പനയത്തില്‍ പ്രസംഗിച്ചു.
മൂന്ന് ഡോക്ടാര്‍മാര്‍ ഉണ്ടായിരുന്ന നന്നമ്പ്ര പി.എച്ച്.സിയില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ദിവസവും നാനൂറിലധികം രോഗികളാണ് ഒ.പിയിലെത്തുന്നത്. കാല വര്‍ഷം ആരംഭിച്ചതോടെ പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അഞ്ഞൂറിലധികവും ഒ.പിയുണ്ടാകാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
അത് കൊണ്ട് തന്നെ രാവിലെ പതിനൊന്ന് മണിവരെയാണ് ഇവിടെ ഒ.പി ടിക്കറ്റ് കൊടുക്കാറൂള്ളു. തിങ്കളാഴ്ച്ച പോലുള്ള തിരക്ക് ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിക്ക് തന്നെ ഒ.പി നിര്‍ത്തി വെക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പലപ്പോഴും ആശു്പത്രിയില്‍ ബഹളത്തിനിടയാക്കുന്നു. നഴ്സിംഗ് അസിസ്റ്റന്റ് ഇല്ലാത്തതിനാല്‍ മുറിവ് കെട്ടാനും ഇഞ്ചന്‍ക്ഷനെടുക്കാനും ആളില്ലാത്ത അവസ്ഥയാണ്. സ്റ്റാഫ് നഴ്സ് മാത്രമാണ് എല്ലാത്തിനുമായുള്ളത്. രോഗികളുടെ തിരക്കുകാരണം പലര്‍ക്കും ചികിത്സ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്.

മാര്‍ച്ചിന് എം.പി മുഹമ്മദ് ഹസ്സന്‍, ഊര്‍പ്പായി സൈതലവി, ഇ.പി മുജീബ് മാസ്റ്റര്‍, നരിമടക്കല്‍ നൗഷാദ്, വി.വി മജീദ്, അബ്ബാസ് പനയത്തില്‍, മറ്റത്ത് റഷീദ്, മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി, കെ.കെ റഷീദ്, നിസാര്‍ തെയ്യാല എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!