മികച്ച പോലീസ് സ്‌റ്റേഷനുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുള്ള 2018ലെ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

ഒന്നാംസമ്മാനം തൃശൂര്‍ ജില്ലയിലെ ചാലക്കുടി പോലീസ് സ്റ്റേഷനാണ്. രണ്ടാംസമ്മാനം ആലപ്പുഴയിലെ ചേര്‍ത്തല പോലീസ് സ്റ്റേഷനും, മൂന്നാംസമ്മാനം തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനും ഏറ്റുവാങ്ങി.

തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസര്‍ രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top