ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം നടത്തി

ദോഹ: അതിവേഗ ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം നടത്തി. ആര്‍ട്ട് എന്ന് ചുരുക്കപ്പേരിട്ടിരിക്കുന്ന ഓട്ടോമാറ്റിക് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം(അതിവേഗ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസ് സര്‍വീസ്) ആണ് പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഖത്തര്‍ പ്രധാനമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും സാന്നിധ്യത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്. അത്യാധുനിക രീതിയിലുള്ള ഈ ബസ് പരിസ്ഥിതി സൗഹൃദ സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുക. ഇലക്ട്രിക് ചാര്‍ജ്ജ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റ ട്രിപ്പില്‍ 307 യാത്രക്കാര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യം ബസിലുണ്ട്. ഒറ്റനോട്ടത്തില്‍ മെട്രോയോട് ഏറെ സാമ്യമുള്ള ഈ ബസിന്റെ പ്രവര്‍ത്തനം മെട്രോ ട്രാം പോലെയാണ്. മെട്രോ റെയില്‍ ഇല്ലാത്ത നഗരഭാഗങ്ങളിലൂടെയാണ് ആര്‍ട്ട് ബസ് സര്‍വീസ് നടത്തുക.

ഖത്തറിലെത്തുന്നവര്‍ക്ക് ഏറെ പുതുമയുള്ള ഒന്നായി ആര്‍ട്ട് മാറുമെന്നതില്‍ സംശയം വേണ്ട.

Related Articles