തിരൂരില്‍ ബസ് യാത്രികന്‍ യാത്രക്കിടെ മരിച്ചു

തിരുനാവായ: യാത്രക്കാരന്‍ ബസ് യാത്രക്കിടെ മരിച്ചു. തോട്ടായിയിലെ ചങ്ങമ്പള്ളി കിഴക്കില്ലത്ത് മുസ്തഫ ഗുരുക്കള്‍ (59) ആണ് മരിച്ചത്. കൊടക്കലില്‍ വെച്ച് ദേഹാസ്വസ്ഥ്യ മനുഭവപ്പെട്ട അദ്ദേഹത്തെ ബി.പി.അങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

ആറു വര്‍ഷത്തിലധികമായി താനാളൂരില്‍ ചികിത്സാലയം നടത്തിവരികയായിരുന്നു. അവിടേക്ക് പോകുമ്പോഴാണ് സംഭവം.

ഭാര്യ: ഉമ്മു ശരിഫ, മക്കള്‍: കുഞ്ഞിമ്മു, ബാപ്പു .( റാസല്‍ഖൈമ), മോളുട്ടി. മരുമക്കള്‍: ഷമീര്‍, ലത്തീഫ്. സഹോദരങ്ങള്‍: മജിദ് ഗുരുക്കള്‍, ബാവ ഗുരുക്കള്‍, കുഞ്ഞിമ്മേര്യ. പാത്തുമോള്‍, കൗജ, മൈമുന, അയിഷാബി. മൃതദേഹം രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Related Articles