കേരളത്തില്‍ ഏപ്രില്‍ 23ന് വോട്ടെടുപ്പ്

ദില്ലി : രാജ്യത്ത് വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 23നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് തിയ്യതികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ദില്ലിയില്‍ ഇന്ന് വൈകീട്ട് 5.30 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തീയ്യതികള്‍ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ് തിയ്യതികള്‍. മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ 20 സീറ്റുകളിലും വോട്ടെടുപ്പ്.

പല സംസ്ഥാനങ്ങളിലും രണ്ടും മൂന്നും ഘട്ടങ്ങളിലായാണ് തിരെഞ്ഞെടുപ്പ് നടക്കുന്നത്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ ഏപ്രില്‍ 18നും, 23നും തെരഞ്ഞടുപ്പ് നടക്കും.

മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക.

കേരളത്തില്‍ മാര്‍ച്ച് 28 വിജ്ഞാപനം പുറത്തിറങ്ങും. ഏപ്രില്‍ 4ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയാകും. 5ന് പിന്‍വലിക്കാനുള്ള അവസാന തിയ്യതിയും. ഏപ്രില്‍8ന് സൂക്ഷമപരിശോധന നടത്തും.

ഇന്നടക്കം 43 ദിവസമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താന്‍ സാധിക്കുക

ഇതോടെ തെരെഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞു

Related Articles