കൊച്ചിയില്‍ സദാചാരക്കൊല: 7 പേര്‍ അറസ്റ്റില്‍

കൊച്ചി : തൃക്കാക്കര പാലച്ചുവടില്‍ റോഡരുകില്‍ യുവാവ് മരിച്ചുകിടന്ന സംഭവം സദാചാരക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണല ചക്കരപറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനമിടിച്ച് മരിച്ചതാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കൂടുതല്‍ അന്വേഷണത്തിലാണ് സദാചാരക്കൊലയാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനാശ്യാസം ആരോപിച്ച് യൂവാവിനെ ഒരുകൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു മര്‍ദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട യുവാവിനെ റോഡരുകില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നത്രെ.

ജിബിന്റെ തലക്ക് മുറിവേറ്റിട്ടുണ്ട്. വാഹനം ഇടിച്ചിട്ടതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മര്‍ദ്ദനമേറ്റാണ് മുറിവുണ്ടായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങിയത്. ഇതിനിടെ രാത്രി ഒരു മണിക്ക് ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ജിബിന്‍ പുറത്തുപോയതെന്ന് വീട്ടുകാര്‍ പോലീസിന് മൊഴിനല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരളഴിയിച്ചത്.
സംഭവത്തില്‍ പ്രദേശവാസികളായ 13പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top