അബൂബക്കര്‍ക്കാന്റെ ചായക്കടയിലെ പറ്റുകാരനായി മന്ത്രി കെ.ടി. ജലീല്‍

തന്റെ പതിവ് ചായയും ഉള്ളി വടയും ചോദിച്ച് മന്ത്രി ഡോ. കെ.ടി ജലീല്‍ എത്തിയപ്പോള്‍ കൂട്ടായിക്കാരന്‍ അബൂബക്കര്‍ക്ക ഒന്ന് വിഷമിച്ചു. വേറൊന്നുമല്ല ഉള്ളി വട വൈകുന്നേരമേ ഉണ്ടാക്കാറുള്ളൂ. പക്ഷേ മന്ത്രിക്ക് പരിഭവമില്ല. ജിലേബിയും ചായയുമാക്കാമെന്ന് പറഞ്ഞ് കുശലാന്വേഷണമായി.

കഴിഞ്ഞ പതിനൊന്ന് കൊല്ലമായി കൂട്ടായി അങ്ങാടിയില്‍ ചായക്കട നടത്തുന്ന അബൂബക്കറിന്റെ കടയില്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ മുതല്‍ ആ വഴി പോയാല്‍
ഒരു ചായ പതിവുള്ളതാണ്. മൂപ്പര്‍ക്ക് കട്ടനനൊന്നും വേണ്ട, നല്ല പാലൊഴിച്ച മധുരം കൂട്ടിയ ചായയാണ് ഇഷ്ടം. മന്ത്രിയായിട്ടും ആ പതിവൊന്നും തെറ്റിച്ചിട്ടില്ലെന്ന് അബൂബക്കര്‍ക്ക എന്ന 64 കാരന്‍ അഭിമാനത്തോടെ പറയുന്നു.

ഇന്ന് തീരദേശ പാതയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൂട്ടായിയിലെ അബൂബക്കര്‍ക്കാന്റെ കടയില്‍ മന്ത്രി കയറിയത്.

Share news
error: Content is protected !!
Scroll to Top