തിരൂരില്‍ ബൈക്ക് ആംബുലന്‍സിലിടിച്ച് 2 പേര്‍ക്ക് ഗുരുതര പരിക്ക്

തിരൂര്‍: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളും അരീക്കോട് താമസിക്കുകയും ചെയ്യുന്ന സ്റ്റാലിന്‍(35), അശോകന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ബസ്റ്റാന്റിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

കെട്ടിട നിര്‍മ്മാണ കരാര്‍ തൊഴിലാളികളായ ഇരുവരും തലക്കടത്തൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്നു. ഈ സമയത്ത് കോട്ടക്കലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Share news
error: Content is protected !!
Scroll to Top